ദുബായ്: കോവിഡ് ബാധയേറ്റ് തൃശൂര്‍ ചേറ്റുവ സ്വദേശി ദുബായില്‍ മരിച്ചു. ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് മരിച്ചത്. 65 വയസായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. ദുബായ് പോലീസിലെ മെക്കാനിക്കല്‍ മെയന്റനന്‍സ് വിഭാഗം ജീവനക്കാരനായിരുന്നു.
ഒരാഴ്ച്ചയിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളുണ്ടായതോടെ പരിശോധന നടത്തി. പിന്നീട് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ ന്യൂമോണിയ തീവ്രമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
45 വര്‍ഷമായി ദുബായ് പോലീസില്‍ സേവനമനുഷ്ടിക്കുന്ന ഷംസുദ്ദീന്‍ ഈ വര്‍ഷം വിരമിക്കാനിരിക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരികെയെത്തിയത്. ഭാര്യ താഹിറ: മക്കള്‍: ഹാജറ, ഷിഹാബ്, ഷജീറ, സിറാജുദ്ദീന്‍. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ദുബൈയില്‍ ഖബറടക്കും