bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്നവർക്ക് പ്രതീക്ഷയേകി ഐ.ഓ.സി ബഹ്റൈൻ; ആദ്യഘട്ടത്തിൽ സഹായമെത്തിച്ചത് 1300 കുടുംബങ്ങൾക്ക്

Screenshot_20200424_134642

മനാമ: കോവിഡ് 19 മഹാമാരി മൂലം ജോലി നഷ്ടമായവർക്കും ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്നവർക്കും സഹായ ഹസ്തമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ കമ്മിറ്റി. ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഫൌണ്ടേഷൻ (കെ.എച്.കെ ഹീറോസ്) മായി ചേർന്ന് ബഹ്‌റൈനിലെ 1300 കുടുംബംങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുടെ ഒന്നാം ഘട്ട വിതരണം പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ 1500 കുടുംബംങ്ങൾക്ക് സഹായം എത്തിക്കുമെന്ന് ഐ ഒ സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് മുഹമ്മദ് മൻസൂർ അറിയിച്ചു.

സലൂണുകളിൽ തൊഴിൽ ചെയ്യുന്നവർ, വീട്ടുജോലിക്ക് പോകുന്നവർ, ജോലി നഷ്ടമായവർ, എന്നിവർക്ക് ഭക്ഷണ കിറ്റും, നിയമപരമായ പ്രശനങ്ങൾ നേരിടുന്നവർക്ക് നിയമ സഹായവും ഐഒസി ബഹ്‌റൈൻ നൽകുന്നു. ഐഒസി -കെ. എച്. കെ ഭക്ഷണ കിറ്റ് വിതരണം സുഗമമാക്കുന്നതിന് വേണ്ടി ഐഒസി ബഹ്‌റൈൻ ന്റെ 50 വോളണ്ടിയർമാരെ അഞ്ചു മേഖലകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹിസ് ഹൈനസ് എക്‌സലൻസി ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫക്കും കെ എച് കെ ഫൌണ്ടേഷനും ഹൃദയം നിറഞ്ഞ നന്ദി അറിയുക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!