bahrainvartha-official-logo
Search
Close this search box.

ബഹ്റൈനില്‍ സാധനങ്ങള്‍ ഇനി ഓണ്‍ലൈനില്‍ വാങ്ങാം Mall.bh ലൂടെ; ഇ-കോമേഴ്സ് വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

online-shopping1

മനാമ: കോവിഡ്-19 പ്രതിരോധ ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ ഇ-കോമേഴ്‌സ് വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍ഡസ്ട്രി, കോമേഴ്‌സ് ആന്റ് ടൂറിസം മന്ത്രാലയത്തിന് കീഴിലായിരിക്കും വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുക.

ലൈസന്‍സുള്ള കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇ-കോമേഴ്സ് സംവിധാനം ഉപയോഗിക്കാം. ഉപഭോക്താക്കള്‍ തങ്ങള്‍ ആവശ്യമായ സാധനങ്ങള്‍ സംവിധാനത്തിലൂടെ വാങ്ങാം. mall.bh എന്ന വെബ്സൈറ്റ് വഴിയാകും സേവനങ്ങള്‍ ഉറപ്പുരുത്തുക.

വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സേവനം സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കും. ഇതിനോടകം 100 കമ്പനികള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇടത്തരം കമ്പനികള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യുമെന്നാണ് കരുതുന്നത്.

രജിസ്റ്റര്‍ ചെയ്യുന്നതിനായി വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്മന്റില്‍ 17574972 എന്ന നമ്പറില്‍ വിളിച്ചോ mall@moic.gov.bh എന്ന ഇ-മെയില്‍ വഴിയോ ബന്ധപ്പെടണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!