മനാമ: കോവിഡ് 19 കാലത്ത് വീട്ടിലിരിക്കുന്നവര്‍ക്കായി ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വാട്‌സാപ്പ് ക്വിസ് മത്സരം വിജയികളെ പ്രഖ്യാപിച്ചു. 20 ദിവസങ്ങളിലായി ദിവസേന രണ്ട് വീതം മൊത്തം 40 ചോദ്യങ്ങള്‍ നല്‍കിയ മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. മൂസ കെ ഹസന്‍, ഉമ്മു അമ്മാര്‍, സമീര്‍ ഹസന്‍, സുബൈദ മുഹമ്മദലി എന്നിവര്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായി.
അബ്ദുല്‍ ഫതാഹ്, നജ്മ സാദിഖ് എന്നിവര്‍ രണ്ടാസ്ഥാനവും അമീറ, ശംല ശരീഫ്, റദിയ അബ്ദു റഹ് മാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്ക് എം. അബ്ബാസ് നേതൃത്വം നല്‍കി.