bahrainvartha-official-logo
Search
Close this search box.

ആശ്വാസ വാര്‍ത്ത; ബഹ്‌റൈനില്‍ ഇന്ന്(ഏപ്രില്‍ 28) മാത്രം 92 പേര്‍ക്ക്  രോഗമുക്തി

latest one

മനാമ: ബഹ്‌റൈനില്‍ ഇന്ന് കോവിഡ് വൈറസ് മുക്തരായത് 92 പേര്‍. ആരോഗ്യ മന്ത്രാലയം ഇന്ന് (ഏപ്രില്‍ 28, 08pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1310 ആയി ഉയര്‍ന്നു.

ഇന്ന് 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 72 പ്രവാസി തൊഴിലാളികളാണ്. ഇതില്‍ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. നിലവില്‍ രാജ്യത്ത് 1493 പേരാണ് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഏപ്രില്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം 1909 പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നിരവധി പേര്‍ രോഗമുക്തരായി കഴിഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. നിലവില്‍ 121706 പേരെയാണ് ബഹ്റൈനില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന രണ്ട് രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 8 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!