ദുബായ്: യു.എ.ഇയില്‍ അന്തരിച്ച വ്യവസായി പ്രമുഖൻ ജോയി അറയ്ക്കലി(54)ന്റെ മൃതദേഹം ഇന്ന് കേരളത്തിലെത്തും. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം എത്തിക്കുന്നത് . രാത്രിയോടെ കോഴിക്കോട്ട് വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ മാനന്തവാടിയിലെ വസതിയായ അറയ്ക്കല്‍ പാലസിലേക്ക് കൊണ്ടുപോകും.
ദുബായില്‍ അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറായിരുന്ന ജോയി കഴിഞ്ഞ വ്യാഴാഴ്ചയാണ് ദുബായില്‍ അന്തരിച്ചത്. കേന്ദ്ര ആഭ്യന്തര-ആരോഗ്യ-വ്യോമയാന മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതി വാങ്ങിയാണ് ചാര്‍ട്ടേഡ് വിമാനത്തിൽ ഇദ്ദേഹത്തിൻറെ മൃതദേഹം എത്തിക്കുന്നത്. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അന്തിമോപചാരത്തിനുശേഷമാണ് സോനാപ്പൂരിലെ എംബാമിങ് സെന്ററില്‍നിന്ന് മൃതദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്.