bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കലാലയം സാംസ്കാരിക വേദി ‘കലാശാല’ സംഘടിപ്പിച്ചു

kalalayam 1

ബഹ്‌റൈൻ കലാലയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അകലങ്ങളിലെ ഇന്ത്യ: അനുഭവങ്ങൾ ,ദൗത്യങ്ങൾ എന്ന ശീർഷകത്തിൽ കലാശാല സംഘടിപ്പിച്ചു. മെയ് -1 തൊഴിലാളി ദിനത്തിൽ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി നടത്തിയ ചർച്ചാ വേദിയിൽ നിരവധി പ്രവാസി സഹോദരങ്ങൾ പങ്കാളികളായി. ഇന്ത്യയിൽ 22 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (എസ് എസ് എഫ്‌ ) അഖിലേന്ത്യാ പ്രസിഡന്റ്‌ ഷൗക്കത്ത് നഈമി അൽ ബുഖാരി മുഖ്യ അതിഥിയായിരുന്നു. കൊറോണ കാലത്ത് അടക്കം ദുരിതമനുഭവിക്കുന്ന ഉത്തരേന്ത്യൻ ജനതയുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ടതിനെ കുറിച്ചും, വൈക്ജ്ഞാനിക ജീവ കാരുണ്ണ്യ പ്രവർത്തന രംഗത്ത് ചെയ്യേണ്ട അനിവാര്യതകളെ കുറിച്ചും നഈമി സംസാരിച്ചു.

കാശ്മീരിൽ മാത്രം 34 വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഷൗക്കത്ത് നഈമിയുടെ അനുഭവ സാക്ഷ്യങ്ങൾ പങ്ക് വെച്ചത് ശ്രോതാക്കൾക്ക് നവ്യാനുഭവമായി. കലാശാലക്ക് രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ ഭാരവാഹികളായ അബ്ദുള്ള രണ്ടത്താണി, ഷബീർ മാസ്റ്റർ ,ബഷീർ ക്ലാരി, ഫൈസൽ അലനല്ലൂർ, ജഹ്ഫർ പട്ടാമ്പി, അഷ്‌റഫ്‌ മങ്കര, ശിഹാബ് പരപ്പ, ഷഹീൻ അഴിയൂർ, ഹബീബ് തുടങ്ങിയവർ നേതൃത്വം നൽകി. റഷീദ് തെന്നല സ്വാഗതവും വി പി കെ മുഹമ്മദ്‌ ഉപസംഹാര ഭാഷണവും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!