bahrainvartha-official-logo
Search
Close this search box.

30 ദിനങ്ങള്‍ പിന്നിട്ട് എം.എം ടീം സ്‌നേഹ സാന്ത്വനം; സഹായങ്ങള്‍ തുടരും

Screenshot_20200506_150523

മനാമ: കോവിഡ്-19 കാലത്ത് കഷ്ടത അനുഭവിക്കുന്നവര്‍ക്ക് മലയാളി മനസ്സ് (എം.എം) നല്‍കി വരുന്ന ‘സ്‌നേഹ കിറ്റ് ‘ വിതരണം 30 ദിവസം പിന്നിട്ടു. ആദ്യഘട്ടത്തില്‍ ആവശ്യക്കാര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങി നല്‍കിയിരുന്നത്. പിന്നീട് ആവശ്യക്കാര്‍ കൂടിയപ്പോള്‍ സാധനങ്ങള്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ എത്തിച്ചു നല്‍കി. മൂന്നാം ഘട്ടമായി നമ്മള്‍ മൊത്ത വിതരണക്കാരില്‍ നിന്ന് സാധനങ്ങള്‍ എത്തിച്ച് വിതരണം ചെയ്യുകയയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും.

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച് സ്‌നേഹക്കിറ്റ് വിതരണ പരിപാടിക്ക് ഓരോ ദിവസങ്ങളിലും ആവശ്യക്കാര്‍ വര്‍ദ്ധിച്ചു വരികയാണ്. ആരെയും നിരാശപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും എല്ലാവരിലേക്കും സഹായമെത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. എം എം ടീം എക്‌സിക്യൂട്ടീവ്വ് അംഗങ്ങളുടെയും, നമ്മോട് ചേര്‍ന്ന് നില്‍ക്കുന്ന ചില സുഹൃത്തുക്കളുടെയും, രണ്ട് സ്വദേശി പൗരന്‍മാരുടെയും സഹായത്താലാണ് ഇതു വരെ കിറ്റ് കൈമാറിയത്. ഈ ആപത്ഘട്ടത്തില്‍ നമ്മുടെ കൂടപിറപ്പുകളായ സുഹൃത്തുക്കള്‍ പട്ടിണി കിടക്കാതിരിക്കാന്‍ നമ്മുക്ക് എല്ലാവര്‍ക്കും ഒന്നിച്ച്‌കൈകോര്‍ക്കാമെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഭക്ഷണ കിറ്റുകള്‍ നല്‍കുന്നത് അധികവും തൊഴില്‍ നഷ്ടപെട്ട വീട്ടുജോലിക്കാര്‍ക്കും, ദുരിതത്തിലായ കുടുംബങ്ങള്‍ക്കും, മൂന്ന് നാല് മാസമായി ശമ്പളമില്ലാത്തവര്‍ക്കുമാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന 18 അത്യാവശ്യ സാധനങ്ങള്‍ അടങ്ങുന്ന ഒരു മാസത്തേക്കുള്ളകിറ്റാണ് വിതരണം ചെയ്യുന്നത്. ‘ആരും ഇല്ലാത്തവരായി ആരും ഉണ്ടാകരുത്’ എന്ന ആപ്തവാക്യം ഉള്‍കൊണ്ടു കൊണ്ട് എം എം ടീം ന്റെ പ്രവര്‍ത്തകര്‍ സാധാരണക്കാരുടെ എന്താവശ്യങ്ങള്‍ക്കും കൂടെ എപ്പോഴും ഉണ്ടാകും.

ഈ മഹത് പ്രവര്‍ത്തനങ്ങാളെ സഹായിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്കും സഹായം ആവശ്യം ഉള്ളവര്‍ക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്; സിജോ ജോസ് 39613069, മോഹന്‍ ദാസ് 39029234, അനിരുദ്ധന്‍ .39580178, റിയാസ് 33259332, ആനദ് 34002030, ഷജില്‍ 33494941.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!