bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്ന്(മെയ് 5) കോവിഡ് സ്ഥിരീകരിച്ചത് 187 പേർക്ക്: 161 പേർ പ്രവാസി തൊഴിലാളികൾ

Screenshot_20200506_005312

മനാമ: ബഹ്‌റൈനില്‍ ഇന്ന്(മെയ് 5) ഉച്ചക്ക് 2 മണിക്കും രാത്രി 10 മണിക്കും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 187 പേർക്ക് (ഉച്ചയ്ക്ക് 146, വൈകീട്ട് 41) കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 161(ഉച്ചയ്ക്ക് 147, വൈകീട്ട് 34) പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർ സമ്പർക്കത്തിലൂടെയും വിദേശങ്ങളിൽ നിന്ന് വന്നത് വഴിയും രോഗം പകർന്നവരാണ്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവുടെ എണ്ണം 1950 ആയി. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം ഇന്ന് 18 പേർ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1762 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 155501 പേരാണ് ബഹ്‌റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്. 8 പേർക്കാണ് കോവിഡ് മൂലം മരണം സംഭവിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!