bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 98 പേര്‍ കോവിഡ് മുക്തരായി; 90 പ്രവാസികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, നാല് പേരുടെ ആരോഗ്യനില ഗുരുതരം

lat

മനാമ: ബഹ്റൈനില്‍ 98 പേര്‍ കൂടി കോവിഡ്-19 മുക്തരായി. ആരോഗ്യമന്ത്രാലയം ഇന്ന് (മെയ് 06, 3 pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 1860 ആയി ഉയര്‍ന്നു.

അതേസമയം ഇന്ന് 122 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 90 പേര്‍ പ്രവാസി തൊഴിലാളികളാണ്. നിലവില്‍ 1974 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 4 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഇതുവരെ 158365 പേരാണ് ബഹ്റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!