ബഹ്റൈനിൽ ഇന്ന്(മെയ് 7) കോവിഡ് സ്ഥിരീകരിച്ചത് 265 പേർക്ക്: 140 പേർ കൂടി രോഗമുക്തരായി, ആകെ രോഗമുക്തി നേടിയവർ 2000 ആയി

Screenshot_20200507_225338

മനാമ: ബഹ്‌റൈനില്‍ ഇന്ന്(മെയ് 7) ഉച്ചക്ക് 2 മണിക്കും രാത്രി 8:30 മണിക്കും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 265 പേർക്ക് (ഉച്ചയ്ക്ക് 197, വൈകീട്ട് 68) കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 174 (130+44) പേരും പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർ സമ്പർക്കത്തിലൂടെയും വിദേശങ്ങളിൽ നിന്ന് വന്നത് വഴിയും രോഗം പകർന്നവരാണ്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവുടെ എണ്ണം 2191 ആയി. ചികിത്സയിലുള്ളവരിൽ 2 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം ഇന്ന് 140 (138+2) പേർ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 2000 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 166378 പേരാണ് ബഹ്‌റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്. 8 പേർക്കാണ് കോവിഡ് മൂലം മരണം സംഭവിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!