മനാമ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഒഐസിസി കരുതലും കൈത്താങ്ങലും എന്ന ലക്ഷ്യത്തോടെ വിവിധ ജില്ലാ കമ്മറ്റികളുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ രണ്ടു മാസക്കാലമായി തുടര്‍ന്ന് വന്നിരുന്ന ഭക്ഷ്യ ധാന്യ കിറ്റ് വിതരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു. റമദാന്‍ നോമ്പ് അനുഷ്ഠിക്കുന്ന വിശ്വാസികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന്റ ഭാഗമായിട്ടാണ് പുതിയ നീക്കം.
ഈ സംരംഭത്തില്‍ ബഹ്റൈനിലെ വിവിധ സ്ഥാപനങ്ങളും, മനുഷ്യ സ്‌നേഹികളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്, ഈ സംരംഭത്തില്‍ പങ്ക് ചേരുവാന്‍ ഇനിയും അവസരം ഉണ്ടായിരിക്കുമെന്ന് ദേശീയകമ്മറ്റി അറിയിച്ചു.
ഭക്ഷ്യ ധാന്യ കിറ്റുകള്‍ വേണ്ടവര്‍ ഒഐസിസി ഹെല്‍പ് ഡെസ്‌കില്‍ പ്രവര്‍ത്തിക്കുന്ന ഗഫൂര്‍ ഉണ്ണികുളം ( 33188060), ബോബി പാറയില്‍ ( 36552207), ജവാദ് വക്കം ( 39199273), മാത്യൂസ് വാളക്കുഴി ( 33221241), മനു മാത്യു ( 32195551), ഇബ്രാഹിം ( 39559832), നിസാര്‍ കുന്നത്ത്കുളത്തില്‍ ( 35521007) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.