bahrainvartha-official-logo
Search
Close this search box.

പ്രവാസികളുടെ തിരിച്ചു പോക്ക് സുഗമമാക്കണം: ഫ്രന്റ്സ് അസോസിയേഷന്‍

FRIENDS SOCIAL

മനാമ: ലോകത്ത് ഇപ്പോഴും പടര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ ബഹറൈനില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു പോവുന്നവരുടെ പ്രയാസങ്ങള്‍ സുഗമമാക്കണമെന്ന് ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസികളിലെ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് പ്രവാസികളുടെ യാത്ര ചെലവിനു ഉപയോഗിക്കാന്‍ അധികാരികള്‍ അനുമതി നല്‍കണം. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ക്കായി ചെലവഴിക്കാനാണ് അവരില്‍ നിന്നു തന്നെ സംഭരിച്ച ഈ ഫണ്ട് ഉപയോഗപ്പെടുത്തേണ്ടതെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

നിലവില്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നാട്ടില്‍ പോകണമെങ്കില്‍ പുതിയ ടിക്കറ്റ് എടുക്കണമെന്നത് തികച്ചും മനുഷ്യത്വരഹിതമായ തീരുമാമാണ്. നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് അത് ഇപ്പോള്‍ റീ ഫണ്ട് ചെയ്യാനോ ഈ യാത്രക്ക് ഉപയോഗിക്കാനോ സാധിക്കുകയില്ല. നിലവില്‍ ഉള്ളതെല്ലാം നഷ്ടപ്പെട്ടു തിരിച്ചു പോവുന്നവര്‍ ടിക്കറ്റിന്റെ കാശ് സംഘടിപ്പിക്കാന്‍ നെട്ടോട്ടമോടുകയാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചു.

വിഷയത്തില്‍ ഉചിതമായ തീരുമാനം ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് ഫ്രന്റ്സ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര – കേരള സര്‍ക്കാരുകളുടെ അധികാരികള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ നിവേദനം അയച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍, ജനറല്‍ സെക്രട്ടറി സുബൈര്‍ എം.എം എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!