മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണം പന്ത്രണ്ടായി. 53 കാരനായ പ്രവാസി തൊഴിലാളിയും 63 കാരനായ സ്വദേശി പൗരനുമാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. രണ്ട് പ്രവാസി തൊഴിലാളികളാണ് ഇതുവരെ കോവിഡ് മൂലം ബഹ്റൈനിൽ മരണപ്പെട്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാൽ തീവ്രപരിചരണ വിഭാഗത്തിൽ ഐസൊലേഷനിലായിരുന്നു. മരണത്തിൽ വിഷമം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായും ആരോഗ്യ മന്ത്രാലയം അനുശോചിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
The Ministry of Health announces the death of a 53-year-old male expatriate, a registered active case of Coronavirus #COVID19 suffering from underlying and chronic health problems
— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain) May 15, 2020
നിലവിൽ രാജ്യത്ത് 3931 പേരാണ് കോവിഡ് മൂലം ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 3 പേരുടെ ആരോഗ്യനില ഗുരുതരമാണ്. സുഖം പ്രാപിച്ചവരുടെ എണ്ണം 2640 ആയിട്ടുണ്ട്. ഇതുവരെ 222542 പേരെയാണ് ബഹ്‌റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.
The Ministry of Health announces the death of a 67-year-old male Bahraini national, a registered active case of Coronavirus #COVID19 suffering from underlying and chronic health problems
— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain) May 15, 2020