മസ്‌കറ്റ്: കോവിഡ് പ്രതിസന്ധിക്കിടെ ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച നാല് പ്രവാസികളെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ഏഷ്യക്കാര്‍ ഉള്‍പ്പെടെ നാല് പ്രവാസികളാണ് റോയല്‍ ഒമാന്‍ പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് നിരോധിക്കപ്പെട്ട ക്യാംപ്‌സ്യൂളുകള്‍, രണ്ട് കിലോ ഹെറോയിന്‍, 19 കിലോ ഹാഷിഷ്, മൂന്ന് കിലോ ഏസ്‌തെറ്റിക് ക്രിസ്റ്റല്‍ എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്.
അറബ് രാജ്യങ്ങളില്‍ ലഹരി ഉപയോഗിക്കുന്നതും കടത്തുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. കുറ്റം തെളിഞ്ഞാല്‍ പരാമവധി വധശിക്ഷ വരെ ലഭിച്ചേക്കാം. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ ലഭിക്കുന്ന ലഹരി വസ്തുക്കളാണ് ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത്. ലഹരി മാഫിയാ സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് സൂചന.