bahrainvartha-official-logo
Search
Close this search box.

‘ആശങ്ക വേണ്ട, ജാഗ്രത മതി’; കോവിഡ് പ്രതിരോധങ്ങൾക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ബഹ്‌റൈനിലെ നൃത്ത അധ്യാപികമാരുടെ കലാ പ്രകടനം; വീഡിയോ കാണാം

dance

മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ബഹ്‌റൈനിലെ ഒരുപറ്റം തൃത്ത അദ്ധ്യാപികമാര്‍. ആശങ്കയല്ല വേണ്ടത്, ജാഗ്രത മതി! മഹാമാരിയെ നാം ഒന്നിച്ചു നിന്ന് ചെറുക്കാം, എന്ന ഉള്ളടക്കത്തോടെയുള്ള കലാപ്രകടനം ലോകത്തെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാർഢ്യം അർപ്പിക്കുന്നതാണ്.

ഇന്ത്യന്‍ മ്യൂസിക് ആന്റ് ആര്‍ട്‌സ് സെന്ററിലെ നൃത്ത അധ്യാപികയായ ആവണി അര്‍ജുനും സംഘവുമാണ് കവിത നൃത്ത ആവിഷ്‌കാരം ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്ഥിതിചെയ്യുന്ന പ്രശസ്ത കലാസ്ഥാപനമായ പൂക്കാട് കലാലയം പ്രസിഡന്റും അധ്യാപകനുമായ യു.കെ രാഘവന്‍ മാസ്റ്ററുടെ രചനയില്‍ കലാലയം സംഗീത അധ്യാപകനായ സുനില്‍ കുമാര്‍ തിരുവങ്ങൂര്‍ ആണ് കവിത ആലപിച്ചത്. ആര്‍എല്‍വി സന്ധ്യാ പ്രജോദ്, സ്വാതി കൃഷ്ണ, നീതു സുജിത്, നീതു അര്‍ജുന്‍, ആവണി അര്‍ജുന്‍ എന്നിവരാണ് നര്‍ത്തകികള്‍.

വീഡിയോ കാണാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!