നോർക്ക കാർഡുള്ളവർക്ക് യാത്രായിളവ്‌ വേണം; ബഹ്‌റൈൻ കേരളീയ സമാജം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

norka

മനാമ: നോർക്ക തിരിച്ചറിയൽ കാർഡുള്ളവർക്ക് ബഹ്‌റൈനിൽ നിന്നും കേരളത്തിലെ മുഴുവൻ വിമാനത്താവളങ്ങളിലേക്കും യാത്ര നിരക്കിൽ ഇളവ്‌ ലഭിക്കുന്നതിന് അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചു ബഹ്റൈൻ കേരളീയ സമാജം, മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു . പ്രസ്തുത നിവേദനം ആവശ്യമായ നടപടികൾക്കായി ഗതാഗത വകുപ്പിലെ ഏവിയേഷൻ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിക്ക്‌ സമർപ്പിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചതായി ബി.കെ.എസ്‌ ആക്റ്റിംഗ്‌ പ്രസിഡന്റ് പി.എൻ. മോഹൻരാജ്, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർ അറിയിച്ചു. ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ ഇത്തരം യാത്ര ഇളവുകൾ ലഭിക്കുവാൻ മുഖ്യമന്ത്രി ഇടപെട്ട വാർത്തയുടെ അടിസ്ഥാനത്തിൽ ആണ് ബി.കെ.എസ്‌ ഭരണസമിതി ഇത്തരം ഒരു നീക്കം നടത്തിയത്.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്സ് ഓഫിസിൽ നോർക്ക തിരിച്ചറിയൽ കാർഡ്‌ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് ലഭ്യമാക്കി വരുന്നുണ്ട്.നോർക്ക കാർഡ്‌ ആവശ്യമുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌ പോർട്ട്‌ കോപ്പിയും( ഫ്രണ്ട്‌ പേജ്‌, ലാസ്റ്റ്‌ പേജ്‌, വിസ പേജ്‌) ഒരു ഫോട്ടൊയും ലഭ്യമാക്കണം. ഫോട്ടൊ കോപ്പി എടുക്കുന്നതിനുളള സൗകര്യം നോർക്ക ഹെൽപ്‌ ഡെസ്‌കിൽ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാത്രി 7.30 മുതൽ 9.30 വരെയും അവധി ദിവസങ്ങളിൽ വൈകിട്ട്‌ 4 മുതൽ 9 വരെയും നോർക്ക ഹെൽപ്‌ ഡസ്‌ക്‌ ഓഫീസ്‌ തുറന്ന് പ്രവർത്തിക്കും. നോർക്ക തിരിച്ചറിയൽ കാർഡ്‌ സ്വന്തമാക്കിയിട്ടില്ലാത്ത ഏതൊരു മലയാളിക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് സമാജം ചാരിറ്റി – നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം (33750999), നോർക്ക ഹെല്പ് ഡെസ്ക് കൺവീനർ രാജേഷ് ചേരാവള്ളി (35320667‬) എന്നിവരുമായി ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!