bahrainvartha-official-logo
Search
Close this search box.

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക്: കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക- ബഹ്‌റൈൻ കെഎംസിസി

KMCC

മനാമ: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്ര ദുരിതം അനുഭവിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്ന് കെഎംസിസി ബഹ്‌റൈൻ ആവശ്യപ്പെട്ടു. വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടവരുടെയും രോഗികളുടെയും കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു അവരെ ലക്ഷ്യ സ്ഥാനത് എത്തിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

 

ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത ക്രൂരതകൾ ആണ് പ്രവാസികളോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ കൈക്കൊള്ളുന്നതെന്നും കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് ആക്റ്റിംഗ് പ്രസിഡന്റ് എ. പി
ഫൈസലും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും കുറ്റപ്പെടുത്തി. കുടുംബം പോറ്റാനും നാട് കെട്ടിപ്പടുക്കാനും വേണ്ടി പ്രവാസ ജീവിതം നയിക്കുന്നവരോടെ ഇത്രയും നിരുത്തരവാദ സമീപനം സ്വീകരിക്കുന്നഅവർക്കെതിരെ ശക്തമായ നടപടി എടുക്കാനും മറ്റു പരിഹാര മാർഗങ്ങൾ കണ്ടെത്താനും സർക്കാർ സത്വരമായി ഇടപെടണം എന്നും കെഎംസിസി നേതാക്കൾ ആവശ്യപ്പെട്ടു. ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവണ്മെന്റ് മുൻകൂട്ടി കാണണമെന്നും ബഹ്‌റൈൻ കെഎംസിസി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!