bahrainvartha-official-logo
Search
Close this search box.

മൈത്രി സോഷ്യൽ അസോസിയേഷൻ ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്തു

mythri social bh

മനാമ: കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് മൈത്രി സോഷ്യൽ അസോസിയേഷൻ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ടൂബ്ലി, സൽമാനിയ, മനാമ, അദ്ലിയ എന്നിവിടങ്ങളിലെ അഞ്ച് ലേബർ അക്കമഡേഷനുകളിലായി 400 ഓളം ഇഫ്‌താർ കിറ്റുകളാണ് വിതരണം ചെയ്തത്.ടൂബ്ലി ക്യാമ്പിൽ ബഷീർ വാണിയക്കാടിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് മഞ്ഞപ്പാറ, ഷാമിർഖാൻ, ജോയിന്റ് സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവരും മനാമ ക്യാമ്പിൽ മൈത്രി പ്രസിഡന്റ് സിബിൻസലീമിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷറഫുദ്ദീൻ ഏഴംകുളം, റിയാസ് ഖാൻ, ഷിജു ഏഴംകുളവും സൽമാനിയ ക്യാമ്പിൽ മൈത്രി സെക്രട്ടറി അബ്ദുൽ ബാരിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബീർ ക്ലാപ്പന, ട്രഷറർ സുനിൽ ബാബുവും അദ്ലിയ ക്യാമ്പിൽ രക്ഷാധികാരിയായ സഈദ് റമദാൻ നദവിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് നൗഷാദ് അടൂർ, എക്സിക്യൂട്ടീവ് അംഗം ഷംനാദ് എന്നിവരും കിറ്റുകൾ വിതരണം ചെയ്തു. ഈ കൊറോണ കാലത്തും പ്രവാചകചര്യയെയും ഖുർആനിക ആശയങ്ങളെയും ഉൾക്കൊണ്ടു കൊണ്ട് സഹജീവികളെ സഹായിച്ചു ജീവിക്കാൻ ഇതിലൂടെ കഴിയട്ടെ എന്ന് തുടർന്ന് നടന്ന ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്ത മൈത്രി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!