bahrainvartha-official-logo
Search
Close this search box.

കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസ് മെയ് 26ന്; ബുക്കിംഗ് ആരംഭിച്ചു

air india

മനാമ: കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസ്. മെയ് 26നായിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സര്‍വീസ് നടത്തുക. ബഹ്‌റൈന്‍ പൗരന്മാര്‍ക്കും റസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കുമായിരിക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ടാവുക. ബഹ്‌റൈനിലേക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര മുടങ്ങിയവര്‍ക്ക് ഈ വിമാനത്തിലേക്ക് മാറാന്‍ കഴിയും. എന്നാല്‍ റെഡിഡന്റ് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൃത്യമായിരിക്കണം.

25000 രൂപയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്. ടിക്കറ്റ് മാറ്റുന്നവര്‍, ടിക്കറ്റ് നിരക്കിലെ അന്തരമുള്ള തുകയും മാറ്റിയെടുക്കുന്നതിനുള്ള ചാര്‍ജും നല്‍കിയാല്‍ മതി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലവില്‍ രണ്ട് സര്‍വീസുകളാണ് കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് നടത്തിയിരിക്കുന്നത്. ഇവ രണ്ടും തിരുവനന്തപുരത്ത് നിന്നായിരുന്നു. ബഹ്‌റൈനി പൗരന്മാരും റസിഡെന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കും മാത്രമാണ് യാത്രാനുമതി ലഭിച്ചത്. പുതിയ വിസക്കാര്‍ക്ക് അവസാന നിമിഷത്തില്‍ യാത്രാനുമതി നിഷേധിക്കപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!