bahrainvartha-official-logo
Search
Close this search box.

പ്രവാസികളുടെ മടക്കയാത്ര; മൂന്നാം ഘട്ടത്തിൽ ബഹ്റൈനിൽ നിന്നും കേരളത്തിലേക്ക് അഞ്ച് വിമാനങ്ങൾ, കൂടുതൽ പേർക്ക് അവസരമൊരുങ്ങും

air india

മനാമ: കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളുടെ മടക്കയാത്രയുടെ മൂന്നാം ഘട്ടം മെയ് 26 മുതൽ ആരംഭിക്കും. അഞ്ച് വിമാനങ്ങളാണ് ഈ ഘട്ടത്തിൽ ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. മെയ്‌ 26, 30, ജൂൺ 2 തീയതികളിൽ കോഴിക്കോട്ടേക്കും മെയ്‌ 28, ജൂൺ 1 തീയതികളിൽ കൊച്ചിയിലേക്കുമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സർവീസ് നടത്തുക.

 

കോഴിക്കോട്ടേക്കുള്ള വിമാനം വൈകിട്ട് 4.10നും കൊച്ചിയിലേക്കുള്ളത് ഉച്ചക്ക് 2.10നും പുറപ്പെടും. 26 ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനത്തി​​ൻ്റെ ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച 170 ടിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. 177 യാത്രക്കാരാണ് ഈ വിമാനത്തിൽ യാത്ര തിരിക്കുന്നത്. മറ്റു ദിവസങ്ങളിലെ വിമാനത്തിൻ്റെ ടിക്കറ്റ് വിതരണം മുഗണനാ പട്ടിക വഴി ഇന്ത്യൻ എംബസി വിളിക്കുന്നതിനനുസരിച്ച് വിതരണം ചെയ്ത് തുടങ്ങും. ആദ്യ രണ്ട് ഘട്ടങ്ങളിൽ ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനങ്ങൾ മാത്രമാണുണ്ടായിരുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളായിരുന്നു നടത്തിയത്. മറ്റൊന്ന് ഹൈദരാബാദിലേക്കായിരുന്നു. ആയതിനാൽ തന്നെ അവസരം ലഭിക്കാതെ ഗർഭിണികളും രോഗികളും തൊഴിൽ രഹിതരുമടങ്ങുന്ന ആയിരങ്ങൾ വേണ്ടത്ര വിമാനങ്ങളില്ലാത്തതിനാൽ പ്രയാസപ്പെടുന്ന വാർത്തകൾ ഏറെ പ്രതിഷേധങ്ങൾക്ക് വകവെച്ചിരുന്നു. ഇത്തവണ അഞ്ച് വിമാനങ്ങളുള്ളതിനാൽ നാടണയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.

 

പരിഗണനാ ലിസ്റ്റ് ക്രമീകരിച്ച് എംബസിയിൽ നിന്ന് നേരിട്ട് ബന്ധപ്പെട്ടിരുന്ന മുൻ തവണകളിൽ നിന്ന് വ്യത്യസ്തമായി ബ​ഹ്​​റൈ​നി​ൽ​ നി​ന്ന്​ മേ​യ്​ 26ന്​ ​കോ​ഴി​ക്കോ​ട്ടേക്ക്​ പു​റ​പ്പെ​ടു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ത്തി​ന്​ യാ​ത്ര​ക്കാ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്​ ര​ജി​സ്​​ട്രേ​ഡ്​ സം​ഘ​ട​ന​ക​ൾ മു​ഖേ​നയായിരുന്നു. പെ​ട്ടെന്നു​ള്ള ഷെ​ഡ്യൂ​ളാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രെ മു​ഴു​വ​ൻ നേ​രി​ട്ട്​ വി​ളി​ച്ച്​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള സ​മ​യം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ഈ ​രീ​തി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നാ​ണ്​ വി​വ​രം.

 

​ ഐ.​സി.​ആ​ർ.​എ​ഫ്, ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം, കെ.​എം.​സി.​സി, തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ​ക്കാ​ണ്​ യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. കേ​ര​ളീ​യ സ​മാ​ജം 60 ഓളം പേ​രു​ടെ പ​ട്ടി​ക​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം കൈ​മാ​റി​യ​ത്. ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും സീ​റ്റ്​ ല​ഭി​ച്ചു. കെ.​എം.​സി.​സി 50 ഓളം പേ​രു​ടെ പ​ട്ടി​ക കൈ​മാ​റി. ഇ​തി​ൽ ന​ല്ലൊ​രു ഭാ​ഗ​ത്തി​നും ടി​ക്ക​റ്റ്​ ല​ഭി​ച്ച​താ​യാ​ണ്​ വിവരം. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ​നി​ന്നാ​ണ്​ സം​ഘ​ട​ന​ക​ൾ യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ന​ൽ​കി​യ​ത്. കൂ​ടു​ത​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ അ​വ​സ​രം ല​ഭി​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യു​മെ​ന്ന്​ സം​ഘ​ട​ന​ക​ൾ പ​റയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!