bahrainvartha-official-logo
Search
Close this search box.

ദുരിത പ്രവാസത്തിൽ നിന്നും രഘു നാടണഞ്ഞു; തുടർ ചികിത്സക്കുള്ള പണം കൈമാറി പത്തനംതിട്ട ജില്ലാ അസോസിയേഷൻ

Screenshot_20200524_180842

മ​നാ​മ: ജോ​ലി​ക്കി​ടെ വീ​ണ്​ പ​രി​ക്കേ​റ്റ്​ കി​ട​പ്പി​ലാ​യ തി​രു​വ​ല്ല ഓ​ത​റ സ്വ​ദേ​ശി ര​ഘു​വി​ന്​ ബ​ഹ്‌​റൈ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ തു​ട​ർ​ചി​കി​ത്സ​ക്കു​ള്ള പ​ണം കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ വി​ഷ്​​ണു, ആ​ശി​ഷ് കോ​ന്നി, അ​ബി​ൻ തെ​ക്കേ​മ​ല, ജ​യ​ഘോ​ഷ്‌ എ​ന്നി​വ​ർ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന ര​ഘു​വി​നെ സ​ന്ദ​ർ​ശി​ച്ച്​ പ​ണം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം പോയ ബഹ്റൈൻ -തിരുവനന്തപുരം വിമാനത്തിലാണ് രഘു നാടണഞ്ഞത്.

ബി.​കെ.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ര​ന്ത​ര പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന്​​ നാ​ട്ടി​ലെ​ത്താ​ൻ അ​വ​സ​രം ഒ​രു​ങ്ങി​യ​ത്. തി​രു​വ​ല്ല ഈ​സ്​​റ്റ്​ ഓ​ത​റ സ്വ​ദേ​ശി​യാ​യ ര​ഘു 20 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്​​റൈ​ൻ പ്രവാസിയായിരുന്നു. ​മൂ​ന്നു​മാ​സം മു​മ്പു​ണ്ടാ​യ അ​പ​ക​ട​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​​ൻ്റെ ജീ​വി​ത​ത്തി​​​ൻ്റെ താ​ളം തെ​റ്റി​ച്ച​ത്. ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ കി​ട​പ്പി​ലാ​യ ര​ഘു​വി​​​​ൻ്റെ ജീ​വി​തം പി​ന്നീ​ട്​ ദു​രി​ത​നാ​ളു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും പ​ര​സ​ഹാ​യം വേ​ണ്ട ര​ഘു​വി​ന്​ തു​ണ​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്​ ഉ​റ്റ സു​ഹൃ​ത്താ​യ മാ​ത്യു​വാ​ണ്. ര​ഘു​വി​​​ൻ്റെ ദൈ​ന്യ​ത​യ​റി​ഞ്ഞെ​ത്തി​യ ബി.​കെ.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ തു​ട​ർ​ന്ന്​ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. ഇ​ദ്ദേ​ഹ​ത്തി​​​ൻ്റെ യാ​ത്ര​ക്ക്​ വേ​ണ്ട ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ബി.​കെ.​എ​സ്.​എ​ഫ്​ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി, ക​ൺ​വീ​ന​ർ ഹാ​രി​സ്​ പ​ഴ​യ​ങ്ങാ​ടി, അ​മ​ൽ ദേ​വ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം യൂ​ത്ത് വി​ങ്​ ഭാ​ര​വാ​ഹി​ക​ളാ​ണ്​ നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ എ​ടു​ത്തു​ നൽ​കി​യ​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!