മനാമ: ഇന്ത്യയുള്‍പ്പെടെയുള്ള ഭൂരിഭാഗം ലോകരാജ്യങ്ങളെല്ലാം ഇന്ന് കോവിഡ് ഭീതിയിലാണ്. മഹാമാരിയെ പ്രതിരോധിക്കാന്‍ ഓരോ രാജ്യങ്ങളും പല മാര്‍ഗങ്ങളാണ് ഉപയോഗിച്ചത്. പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് വ്യാപനം തടയാന്‍ ഇന്ത്യയും ഇറ്റലിയും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം ശ്രമിച്ചപ്പോള്‍ സൗത്ത് കൊറിയ, വിയറ്റ്‌നാം തുടങ്ങിയവര്‍ മറ്റു രീതികള്‍ അവലംബിച്ചു.
സൗത്ത് കൊറിയ, റഷ്യ, വിയറ്റ്‌നാം, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ നടത്തിയ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള നേരിട്ട് വിവരങ്ങള്‍ നമ്മിലെത്തിക്കുകയാണ് ബഹ്റൈനിലെ മാധ്യമ പ്രവര്‍ത്തകനായ കെ.ടി നൗഷാദ്. ട്രാവല്‍ ഉലകം എന്ന ബ്ലോഗിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് വിവിധ രാജ്യങ്ങളിലെ കൊറോണ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത്.
വീഡിയോ കാണാം.