bahrainvartha-official-logo
Search
Close this search box.

മെയ്​ 30ന്​ കോഴിക്കോട് നിന്നും ബഹ്​റൈനിലേക്ക്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവീസ്​; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

air indiA

മനാമ: കോഴിക്കോട് നിന്ന്​ ബഹ്റൈനിലേക്ക്​ മെയ്​ 30ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ പ്രത്യേക സർവീസ്​ നടത്തും. ബഹ്​റൈൻ പൗരൻമാർക്കും സാധുവായ റസിഡൻറ്​ പെർമിറ്റ്​ ഉള്ളവർക്കുമാണ്​ യാത്രക്ക്​ അനുവാദം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ പാസ്പോർട്ട് നമ്പറും പാസ്പോർട്ടിൻ്റെ ആദ്യ പേജിൻ്റെയും ബഹ്റൈൻ റസിഡൻ്റ് പെർമിറ്റിൻ്റെയും പകർപ്പ് customersupport@airindiaexpress.in എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യണം. മെയ് 28ന് ഇന്ത്യൻ സമയം 01:20 PM ന് മുൻപായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണവസരം. മെയ് 30ന് ഇന്ത്യൻ സമയം ഉച്ചക്ക് 1:30 ന് പുറപ്പെടുന്ന വിമാനം ബഹ്റൈൻ സമയം 3:10 PM ഓടെ ലാൻറ് ചെയ്യും.

പ്രവാസികളുടെ മടക്കയാത്രക്കായി വരുന്ന റിപാട്രിയേഷൻ വിമാനമാണിത്. 25000 രൂപ മുതലാണ് ഇപ്പോഴുളള ടിക്കറ്റ് നിരക്ക്​​. ബഹ്​റൈനിലേക്ക്​ നേരത്തെ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിട്ടുള്ള യാത്രക്കാർക്ക്​ ഈ വിമാനത്തിലേക്ക്​ ടിക്കറ്റ്​ മാറ്റിയെടുക്കാം. ടിക്കറ്റ്​ നിരക്കിലെ അന്തരമുള്ള തുകയും മാറ്റിയെടുക്കുന്നതിനുള്ള ചാർജും നൽകിയാൽ മതി. അതേസമയം, ലോക്​ഡൗൺ കാരണം കാൻസൽ ചെയ്​ത വിമാനത്തിന്​ ടിക്കറ്റെടുത്തവരാണെങ്കിൽ ടിക്കറ്റ്​ നിരക്കിലെ അധികമുള്ള തുക മാത്രം നൽകിയാൽ മതി.

എയർ ഇന്ത്യ എക്​സ്​പ്രസ്​ തിരുവനന്തപുരത്തുനിന്ന്​ നേരത്തെ രണ്ട്​ പ്രത്യേക സർവീസുകൾ ബഹ്​റൈനിലേക്ക്​ നടത്തിയിരുന്നു. ഇന്ന് (മെയ് 26) കോഴിക്കോട് നിന്നും മെയ് 28ന് കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്ക് സമാന സർവീസുകളുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!