മനാമ: പ്രവാസികളുടെ ക്വാറന്റൈന് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ക്രൂരവും നിന്ദ്യവുമാണെന്ന് ഒഐസിസി യൂത്ത് വിംഗ്. മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികളോടുള്ള അവഹേളനവും ക്രൂരതയുമാണെന്നും മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ബഹ്റൈന്‍ ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെമീം എന്നിവര്‍ പറഞ്ഞു.
പ്രവാസികളെ ഇത്രയേറെ വഞ്ചിച്ച ഒരുസര്‍ക്കാര്‍ ഇതിന് മുന്പ്കേരളം ഭരിച്ചിട്ടില്ല. പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞാല്‍ പോരാ, സോഷ്യല്‍ മീഡിയയില്‍ പീആര്‍ ടീം പടച്ചു വിടുന്ന പോസ്റ്റര്‍ വിപ്ലവങ്ങളല്ല പ്രവാസികള്‍ക്ക് വേണ്ടത്, പ്രതിസന്ധിയില്‍ കൈപിടിച്ച് നിര്‍ത്താനുള്ള ആര്‍ജ്ജവമാണ് വേണ്ടതെന്നും ഒഐസിസി യൂത്ത് വിംഗ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.