bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്ന്(മെയ് 27) കോവിഡ് സ്ഥിരീകരിച്ചത് 327 പേർക്ക്; 214 പേർ കൂടി രോഗമുക്തരായി

Screenshot_20200528_020842

മനാമ: ബഹ്റൈനിൽ ഇന്ന്(മെയ് 27) 327 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉച്ചക്ക് 2 മണിയോടെ 268 പേർക്കും രാത്രി 10 മണിയോടെ 59 പേർക്കുമായാണ് സ്ഥിരീകരിച്ചത്. 4525 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 10 പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

അതേ സമയം ഇന്ന് (ബുധനാഴ്ച) 214 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. 9692 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇത് വരെയായി റിപ്പോർട്ട് ചെയ്തത്. ഇവരിൽ 5152 പേർക്ക് രോഗവിമുക്തി ലഭിച്ചു. ഇന്ന് മരണപ്പെട്ട 59 കാരനായ പ്രവാസിയടക്കം കോവിഡ് ബാധയിൽ 15 മരണങ്ങളും ബഹ്റൈനിൽ സംഭവിച്ചിട്ടുണ്ട്. ആകെ 291127 കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!