bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലെ പള്ളികളിൽ ജൂൺ 5 മുതൽ ജുമുഅ നമസ്കാരം പുനരാരംഭിക്കും

IMG-20200528-WA0304

മനാമ: ബഹ്​റൈനിലെ പള്ളികളിലെ ജുമുഅ നമസ്കാരം (വെള്ളിയാഴ്​ച പ്രാർഥന) ജൂൺ അഞ്ച്​ മുതൽ പുനരാരംഭിക്കുമെന്ന് നീതിന്യായ, ഇസ്​ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണൽ ടാസ്​ക്​ ഫോഴ്​സ്​ നിർദേശിച്ച മുൻകരുതലുകൾ പാലിച്ചായിരിക്കണം​ വെള്ളിയാഴ്​ച പ്രാർഥനകൾ പുനരാരംഭിക്കേണ്ടത്. രാജാവ്​ ഹമദ്​ ബിൻ ഈസ അൽ ഖലീഫയുടെ ഉത്തരവനുസരിച്ചാണ്​ ഈ തീരുമാനം.

പള്ളികൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ മന്ത്രാലയത്തി​​ൻ്റെ നേതൃത്വത്തിൽ നടന്നുവരികയാണ്​. കോവിഡ്​ വ്യാപനം തടയുന്നതി​​ൻ്റെ മുൻകരുതലിൻ്റെ ഭാഗമായി മാർച്ച് മുതൽ രാജ്യത്തെ എല്ലാ പള്ളികളും അടച്ചിടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!