small icons
small icons

ബഹ്‌റൈൻ – യു.എ.ഇ വിമാനയാത്ര കൂടുതൽ എളുപ്പമാകുന്നു; ‘വൺ സ്റ്റോപ്പ്’ എയർ ട്രാവൽ സിസ്റ്റത്തിൽ ധാരണാപത്രം ഒപ്പുവെച്ചു

Copy-of-Featured-image-20

അബുദാബി / മനാമ: ബഹ്‌റൈനും യു.എ.ഇക്കും ഇടയിലുള്ള വിമാന യാത്രക്കാരുടെ പരിശോധനകളും യാത്രാ നടപടികളും കൂടുതൽ വേഗത്തിലാക്കുന്ന ‘വൺ സ്റ്റോപ്പ്’ (One Stop) പ്രീ-എൻട്രി സിസ്റ്റം നടപ്പിലാക്കുന്നതിനായുള്ള ധാരണാപത്രത്തിൽ (MoU) ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സും (NPRA) യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.

അബുദാബിയിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ അബ്ദുൽ അസീസ് അബ്ദുൽറഹ്മാൻ അൽ ദോസരി, യു.എ.ഇ എയർ പോർട്ട്സ് അഫയേഴ്‌സ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹമദ് സൈഫ് അൽ മഷ്ഗൂനി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ യാത്രക്കാർ ഇരു രാജ്യങ്ങളിലെയും വിമാനത്താവളങ്ങളിൽ വെവ്വേറെ നീണ്ട പരിശോധനകൾക്ക് വിധേയരാകേണ്ടി വരില്ല. യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ വെച്ചുതന്നെ ഡെസ്റ്റിനേഷൻ രാജ്യത്തേക്കുള്ള എൻട്രി നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. ഇത് വഴി എയർപോർട്ടിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.

കഴിഞ്ഞ വർഷം കുവൈറ്റിൽ നടന്ന 42-ാമത് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. പദ്ധതിയുടെ ആദ്യഘട്ടം ബഹ്‌റൈനും യു.എ.ഇക്കും ഇടയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിനും അബുദാബിയിലെ സായിദ് ഇന്റർനാഷണൽ എയർപോർട്ടിനുമിടയിൽ ഗൾഫ് എയർ, ഇത്തിഹാദ് എയർവേയ്‌സ് എന്നിവയിൽ യാത്ര ചെയ്യുന്ന പൗരന്മാർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!