bahrainvartha-official-logo
Search
Close this search box.

‘മനസ്സടുപ്പം മതി നമുക്ക്’ ഫ്രൻ്റ്സ് അസോസിയേഷൻ ഓൺലൈൻ ഇദ് സംഗമം ശ്രദ്ധേയമായി

Screenshot_20200602_142353

മനാമ: കുടുബ ഭദ്രതയും സാമൂഹിക പ്രതിബദ്ധതയുമുള്ളവർക്ക് മാത്രമേ ഉത്തമ സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയുകയുള്ളുവെന്നും  കോവിഡ് കാലം  ഇത് രണ്ടും നന്നാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും ഹ്യൂമൺ വെൽഫയർ ജന. സെക്രട്ടറി ടി ആരിഫലി വ്യക്തമാക്കി. ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെൻററുമായി സഹകരിച്ച് സംഘടിപ്പിച്ച  ‘മനസ്സടുപ്പം മതി നമുക്ക് ‘ ഇ – ഈദ് സുഹൃദ് സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സുപ്പീരിയർ ഓഫ് ദി ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ്‌ ദിയറ, ആനിക്കാട് & പത്തനംതിട്ട ഫാദർ സേവേറിയോസ് തോമസ്,  ഇസ്കോൺ ബഹ്‌റൈൻ പ്രസിഡൻറ് എച്ച്. ആർ വരദരാജൻ,  ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള,  പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു. നജ്‌ദ റഫീഖ് പ്രാർഥനാ ഗീതം ആലപിച്ചു. റമദാനിൽ നടത്തിയ പ്രശ്നോത്തരി വിജയികളെ ജന. സെക്രട്ടറി എം.എം സുബൈർ പ്രഖ്യാപിച്ചു. രത്നവല്ലി ഗോപകുമാർ, സുബി ജോൺ, സരിത മോഹൻ, ശ്രീലത പങ്കജ്, ഗീത സി മോഹൻ, പ്രേമലത. പ്രീതി ബിനു, റിനി മാത്യു, ജീന മോൾ ഷിനോയ് എന്നിവർ വിജയികളായി. വിജയികൾ പ്രശ്നോത്തരിയെ സംബന്ധിച്ച അഭിപ്രായങ്ങൾ പങ്കുവെച്ചു. ദിശ സെൻറർ ഡയറക്ടർ സ്വാഗതവും ഫ്രൻറ്സ് എക്സിക്യൂട്ടീവ് അംഗം സാജിദ് നരിക്കുനി നന്ദിയും പറഞ്ഞു. യൂനുസ് സലീം പരിപാടി നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!