മനാമ: കോവിഡ്-19 ബാധിതനായ ഒരാൾ കൂടി ബഹ്റൈനിൽ മരണപ്പെട്ടു. ചികിത്സയില്‍ കഴിഞ്ഞിരുന്ന 48 കാരനായ പ്രവാസിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് കോവിഡ്-19 നെ തുടര്‍ന്നുള്ള മരണം 21 ആയി. ഇതില്‍ എട്ടു പേര്‍ പ്രവാസികളാണ്.
നിലവിൽ 5384 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 7410 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 337773 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. 48 പേർക്കാണ് നിലവിൽ പ്രത്യേക പരിചരണം ആവിശ്യമായ നിലയിൽ ചികിത്സ തുടരുന്നത്. ഇവരിൽ 9 പേർ ഗുരുതരാവസ്ഥയിലാണ്.