സമാജത്തിന്റെ രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ വൈകാന്‍ സാധ്യത; രണ്ടെണ്ണം കൃത്യസമയം പാലിക്കും!

മനാമ: ബഹ്റൈനില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട കേരളീയ സമാജത്തിന്റെ നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ രണ്ടെണ്ണം വൈകാന്‍ സാധ്യത. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചാര്‍ട്ടേഡ് വിമാനത്തിന് ബഹ്‌റൈനില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാതിരുന്നതാണ് കാര്യങ്ങള്‍ പ്രതികൂലമാക്കിയത്. ബഹ്‌റൈന്‍ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 12ന് കോഴിക്കോടേക്കും 2.10ന് കൊച്ചിയിലേക്കും പോവേണ്ട വിമാനങ്ങള്‍ ഇതോടെ വൈകും.

അതേസമയം രാത്രി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഗള്‍ഫ് എയറിന്റെ രണ്ട് വിമാനങ്ങള്‍ കൃത്യസമയം പാലിക്കും. രാത്രി 8.30നും 11.30നുമാണ് ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ കൊച്ചിയിലേക്ക് പുറപ്പെടുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ബഹ്‌റൈനില്‍ ഇറക്കാനുള്ള അനുമതിക്കായി ശ്രമം തുടരുകയാണ്. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. നാല് വിമാനങ്ങളിലുമായി 694 പ്രവാസികളാണ് നാട്ടിലേക്ക് പോകുന്നത്.