ബാബുൽ ബഹ്‌റൈൻ പോലീസ് സ്റ്റേഷൻ ക്യാപ്റ്റൻ കെഎംസിസി ഓഫീസ് സന്ദർശിച്ചു

മനാമ: ബാബുൽ ബഹ്‌റൈൻ പോലീസ് സ്റ്റേഷൻ ക്യാപ്റ്റൻ സാദ് നാസർ അൽ ഹസ്സാനി ബഹ്‌റൈൻ കെ എം സി സി ഓഫീസ് സന്ദർശിച്ചു .

ക്യാപ്പിറ്റൽ ഗവർണറേറ്റുകളുമായി സഹകരിച്ചു നടത്തുന്ന ബഹ്‌റൈൻ കെ എം സി സി യുടെ തുല്യതയില്ലാത്ത കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അൽ സാദ് നാസർ അഭിനന്ദനങ്ങൾ അറിയിച്ചു.

കെ എം സി സി ആസ്ഥാനത്തു എത്തിയ അദ്ദേഹം കെ എം സി സി നേതാക്കളുമായി ബഹ്‌റൈൻ കെ എം സി സി യുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ , കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തുകയും കഴിഞ്ഞ റമദാനിൽ നടത്തിയ ശ്രദ്ധേയമായ റിലീഫ് പ്രവർത്തനങ്ങൾക്ക് കെ എം സി സി ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടർന്നുള്ള കെ എം സി സി യുടെ എല്ലാ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ അറിയിക്കുകയും ബാബുൽ ബഹ്റൈൻ പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്നതിന് വേണ്ടി കെ എം സി സി നേതാക്കളെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു ……

തുടർന്ന് ബഹ്‌റൈൻ പോലീസ് സ്റ്റേഷനിൽ എത്തിയ കെ എം സി സി നേതാക്കൾക്ക് ലഭിച്ച സ്വീകരണത്തിന് പ്രത്യേകം നന്ദി അർപ്പിക്കുന്നതായും ജീവ കാരുണ്യ പ്രവർത്തന മേഖലയിലുള്ള ഞങ്ങളുടെ പ്രവർത്തങ്ങൾക്ക് ലഭിച്ച അംഗീകാരം ആയി ഇതിനെ കാണുന്നതോടൊപ്പം തുടർന്നുള്ള കെ എം സി സി യുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണെന്നും ബഹ്‌റൈൻ കെ എം സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ , ട്രഷറർ റസാഖ് മൂഴിക്കൽ എന്നിവർ അറിയിച്ചു.

ഇവർക്ക് പുറമെ ബഹ്‌റൈൻ കെ എം സി സി നേതാക്കളായ ഗഫൂർ കൈപ്പമംഗലം , എ പി ഫൈസൽ , മറ്റു കെ എം സി സി നേതാക്കളും വളണ്ടിയർ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.