മനാമ: 21 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മ നാട്ടിലേക്ക് തിരിക്കുന്ന ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ അംഗം ആലിക്കൽ സൈതലവിക്ക് അസോസിയേഷൻ സിഞ്ച് ഘടകം യാത്രയയപ്പ് നൽകി. വിർച്വൽ യാത്രയയപ്പ് യോഗത്തിൽ യൂനിറ്റ് സെക്രട്ടറി അബ്ദുൽ ജലീൽ മല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് വി.പി ഫാറൂഖ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എം മുഹമ്മദ് അലി, മുഹമ്മദ് ഷാജി, അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ ബഹ്റൈനിലെ ജീവിത അനുഭവങ്ങളെക്കുറിച്ചും സ്നഹപൂർണമായ സുഹൃദ് വലയങ്ങൾ നൽകിയ കരുത്തിനെക്കുറിച്ചും ആലിക്കൽ സൈതലവി പങ്കുവെക്കുകയും ചെയ്തു.