ന്യൂയോര്‍ക്ക്: കോവിഡ്-19 വാക്‌സിന്‍ പരീക്ഷണം അവസാനഘട്ടത്തിലേക്ക് കടന്നതായി അമേരിക്കന്‍ കമ്പനി. പരീക്ഷണം പൂര്‍ണമായും വിജയം കൈവരിക്കുകയാണെങ്കില്‍ അടുത്തഘട്ടത്തില്‍ മുപ്പതിനായിരത്തിലേറെ പേരില്‍ വാക്‌സിന്‍ ഉപയോഗിക്കാമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ജോര്‍ജിയയിലെ ഒരു സര്‍വകലശാലയും കോവിഡ്-19 വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ചെറുതന്മാത്രകളെ കണ്ടെത്തിയതായിട്ടാണ് സര്‍വകലാശാലയുടെ അവകാശവാദം. ഇത് മനുഷ്യരില്‍ പരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ പങ്കുവെച്ചിട്ടില്ല.
ലോകത്ത് 78 ലക്ഷത്തോട് അടുക്കുകയാണ് കോവിഡ് രോഗികളുടെ എണ്ണം. മരണസംഖ്യ 4 ലക്ഷം കവിഞ്ഞു. ചൈനയില്‍ ഏപ്രില്‍ മാസത്തിന് ശേഷം വീണ്ടും കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഇന്ത്യയിലെ രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.