bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബഹ്റൈനിൽ രണ്ട് മരണം കൂടി, 406 പുതിയ രോഗികൾ, 319 പേർക്ക് രോഗമുക്തി

IMG-20200618-WA0063

മനാമ: ബഹ്റൈനിൽ കോവിഡ്-19 ബാധിച്ച് രണ്ട് പേർ കൂടി മരണപ്പെട്ടു. 64 വയസ് പ്രായമുള്ള പ്രവാസിയും 67 വയസ് പ്രായമുള്ള സ്വദേശിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 51 ആയി. 24 മണിക്കൂറിനിടെ നടന്ന 7589 പരിശോധനകളിൽ നിന്നും ഇന്ന് (ജൂൺ 18) പുലർച്ചെ വന്ന റിപ്പോർട്ട് പ്രകാരം 406 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 216 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 189 പേർക്ക് സമ്പർക്കങ്ങളിലൂടെയും ഒരാൾക്ക് വിദേശ യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

319 പേരാണ് ഇന്ന് രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 14185 ആയി ഉയർന്നു.

നിലവിൽ 5725 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 27 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 445669 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!