മനാമ: ബഹ്‌റൈൻ ഓ ഐ സി സി യുടെ കോഴിക്കോട്ടേക്കുള്ള ചാർട്ടേർഡ് വിമാനം ജൂൺ 24-ാം തീയതി ബുധനാഴ്ച ഉച്ച കഴിഞ്ഞ് 4:15 ന് (16:15) ഫ്ലൈറ്റ് (ഗൾഫ് എയർ GF7276) ബഹറിനിൽ നിന്നും കോഴിക്കോട്ടേയ്ക്ക് യാത്ര ആരംഭിച്ച് ഇന്ത്യൻ സമയം രത്രി 11:30 – ന് (23:30) കോഴിക്കോട്ട് എത്തിച്ചേരും. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള എല്ലാ യാത്രക്കാരും യാത്രക്കാർ 5 മണിക്കൂറിന് മുമ്പേ എയർപോർട്ടിൽ എത്തിച്ചേരണം എന്ന് ഓ ഐ സി സി പ്രസിഡൻറ് ബിനു കുന്നത്താനവും, ജനറൽ സെക്രട്ടറി ബോബി പാറയിലും അറിയിച്ചു.
എയർപോർട്ടിൽ ഓ ഐ സി സി വാളന്റിയേഴ്‌സ് നിങ്ങൾക്ക് ആവശ്യമായ യാത്രാ നിർദേശങ്ങൾ നൽകുന്നതായിരിക്കും. യാത്ര ചെയ്യുന്നവർ ആവിശ്യമായ കോവിഡ് 19 പ്രതിരോധ സാമഗ്രികൾ സ്വന്തമായി കരുത്തേണ്ടതാണ്. 23 കിലോ ഭാരമുള്ള 2 ലഗ്ഗേജ് ബാഗും 7 കിലോ ഭാരമുള്ള ഒരു ഹാൻഡ് ബാഗും ഒരു യാത്രക്കാരന് കൊണ്ട് പോകാവുന്നതാണ്. എല്ലാ യാത്രക്കാർക്കും ഓ ഐ സി ആരോഗ്യകരമായ ശുഭയാത്ര ആശംസിക്കുന്ന്തായി ദേശീയ കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
