ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി 24-ാമത്തെ സൗജന്യ വിമാന ടിക്കറ്റ് വിതരണം ചെയ്തു

മനാമ:ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ വീടണയാന്‍ നാടിന്റെ കൈത്താങ്ങ്, കാരുണ്യ വിമാന ടിക്കറ്റ് വിതരണ പദ്ധതിയുടെ ഭാഗമായി 24-ാമത്തെ വിമാന ടിക്കറ്റ് വിതരണം ചെയ്തു. ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ബുധനൂര്‍ സ്വദേശി അശോകന് ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി കെ.സി ഫിലിപ്പ് ടിക്കറ്റ് കൈമാറി.

ബഹ്‌റൈന്‍ ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശങ്കരപിള്ള, ജന.സെക്രട്ടറി മോഹന്‍കുമാര്‍, ഓഫീസ് സെക്രട്ടറി ഷാജി തങ്കച്ചന്‍, യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് സുനില്‍ ചെറിയാന്‍, സല്‍മാന്‍ ഫാരീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജൂണ്‍ 25ന് എയര്‍ ഇന്ത്യ വിമാനത്തില്‍ അശോകന്‍ നാട്ടിലേക്ക് മടങ്ങും.