മനാമ: പ്രതീക്ഷ ബഹ്റൈൻ അംഗങ്ങളായ ശ്രീ നൈനാൻ സി മാത്യു (45) വിന്റേയും, ശ്രീ സലിം റാവുത്തറിന്റെയും (64) വേർപാടിൽ പ്രതീക്ഷ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. ഓൻലൈനിലൂടെ നടന്ന അനുശോചന യോഗത്തിൽ പ്രസിഡന്റ് ജയേഷ് കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രതീക്ഷയുടെ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന വ്യക്തിത്വങ്ങളായിരുന്നു ശ്രീ നൈനാൻ സി മാത്യു വും, ശ്രീ സലിം റാവുത്തറും എന്നും അവരുടെ വിയോഗം പ്രതീക്ഷക്ക് ഒരു തീരാ നഷ്ടമാണെന്നും യോഗം വിലയിരുത്തി. സാമൂഹ്യ പ്രവർത്തകരും പ്രതീക്ഷ രക്ഷാധികാരികളുമായ കെ ആർ നായർ, നിസാർ കൊല്ലം, ഷബീർ മാഹീ, അശോകൻ താമരക്കുളം, പ്രതീക്ഷ ജനൽ സെക്രട്ടറി ജോഷി നെടുവേലിൽ, മുജീബ് റഹ്മാൻ, അഷ്‌കർ പൂഴിത്തല, വിനു ക്രിസ്റ്റി, ഗിരീഷ് കുമാർ, ലിജോ വർഗീസ്, മനോജ് സാംബൻ, മുഹമ്മദ് അൻസാർ, ഷിജു C.P, സുജേഷ് ചെറോട്ട തുടങ്ങിയവർ ഉൾപ്പെടെ പ്രതീക്ഷയുടെ സജീവ അംഗങ്ങളും അനുശോചനത്തിൽ പങ്കു ചേർന്നു. പ്രതീക്ഷ അംഗങ്ങളായിരുന്ന നൈനാൻ സി മാത്യു ഈ മാസം അഞ്ചാം തിയതിയും, സലിം റാവുത്തർ പതിനെട്ടാം തിയതിയുമാണ് ബഹ്‌റൈനിൽ വച്ച് മരണപ്പെട്ടത്. പ്രതീക്ഷയുടെ മുൻ പ്രസിഡന്റ് സിബിൻ സലിംന്റെ പിതാവ് കൂടിയാണ് മരണപ്പെട്ട സലിം റാവുത്തർ.
