മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഭവന പദ്ധതിയിൽ ഇരുപത്തിയഞ്ചാമത്തെ ഭവനത്തിന്റെ താക്കോൽ ദാനം ശബരീനാഥ് എം എൽ എ നിർവഹിച്ചു. സാമൂഹിക അകലം പാലിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ പ്രശസത ആർക്കിടെക്ചർ ശങ്കറിന്റെ സാന്നിധ്യത്തിൽ അനിൽ വേങ്കോട് അധ്യക്ഷത വഹിച്ചു. സമാജത്തിന്റെ സാമൂഹിക ഉത്തരവാദിത്ത്വത്തിന്റെ ഭാഗമായി കേരളത്തിൽ നിർമിച്ചു കൊണ്ടിരിക്കുന്ന ഭവന പദ്ധതിയിൽ ഒന്നുകൂടി പൂർത്തീകരിക്കാൻ സാധിച്ചതിൽ സംതൃപ്തിയും അഭിമാനവുമുണ്ടെന്നു സമാജം പ്രസിഡന്റ് പി വി രാധാകൃഷ്‌ണ പിള്ള പറഞ്ഞു .
വെള്ളനാട് പഞ്ചായത്തിൽ മണ്ടേല കുരിശടിയിലെ നിർധനരായ കുടുംബത്തിനാണ് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സബ് കമ്മിറ്റി ടീം ഒഫീഷ്യൽ വീട് നിർമാണത്തിന് സാമ്പത്തിക സഹായം നൽകിയത്. ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന ടീം ഒഫീഷ്യൽ നിർധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിർമ്മിച്ച് നൽകുക വഴി മാതൃകാപരമായ സേവനമാണ് നിർവഹിച്ചിരിക്കുന്നതിന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.