bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് ബഹ്‌റൈൻ കേരളീയ സമാജം

IMG-20200624-WA0152

മനാമ: കോവിഡ്​ ബാധിച്ച്​ ബഹ്​റൈനിൽ മരിച്ച മലയാളികളുടെ കുടുംബത്തിന്​ ഒരു ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന്​ ബഹ്​റൈൻ കേരളീയ സമാജം. സമാജത്തി​​െൻറ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ സഹായം നൽകുന്നത്​.

മരിച്ച പലരുടെയും കുടുംബത്തി​​െൻറ അവസ്ഥ വേദനാജനകമാണെന്ന്​ മനസ്സിലാക്കിയാണ് ഈ തീരുമാനമെന്ന്​ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണപിള്ള പറഞ്ഞു. കോവിഡ് രോഗവ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ കേരളീയ സമാജം നടത്തിവരുന്ന നിരവധി ദുരിതാശ്വാസ പദ്ധതികളിലൊന്നാണ് സാമ്പത്തിക സഹായം.

നിലവിൽ കേരളീയ സമാജം അംഗങ്ങൾക്ക്​ മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ നൽകി വരുന്നുണ്ട്. ചാർട്ടേഡ് വിമാനങ്ങൾ വഴി ഇതിനകം രണ്ടായിരത്തോളം പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാനും സമാജത്തിന്​ കഴിഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കായി സൗജന്യ വിമാനയാത്രയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുരിതമനുഭവിക്കുന്നവർക്ക്​ ഭക്ഷ്യവസ്​തുക്കളുടെ വിതരണവും നടത്തുന്നുണ്ടെന്ന്​ പി.വി. രാധാകൃഷ്​ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!