bahrainvartha-official-logo
Search
Close this search box.

“ഞങ്ങളും കൂടിയാണ് കേരളം”; സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവാസി കാമ്പയിന് ഉജ്വല തുടക്കം

Screenshot_20200624_154003

മനാമ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വിഷമഘട്ടത്തിലൂടെ പ്രവാസികള്‍ കടന്നു പോകുന്ന സാഹചര്യത്തില്‍ അവരോട് വിവേചനപരമായി പെരുമാറുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് സോഷ്യൽ വെല്‍ഫെയര്‍ അസോസിയേഷന്‍, ബഹ്റൈൻ ജൂൺ 20 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ‘ ‘ഞങ്ങളും കൂടിയാണ് കേരളം’ കാമ്പയിൻ ഉദ്ഘാടനം സൂം വീഡിയോ കോൺഫ്രന്‍സിലൂടെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എ. ഷഫീഖ് നിര്‍വ്വഹിച്ചു. പ്രവാസികള്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസികളില്‍ കെട്ടിക്കിടക്കുന്ന ഇന്ത്യന്‍ കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം, തൊഴില്‍ നഷ്ട്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി എന്നിവ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ വന്‍ പരാജയമാണ്. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ മാനസികമായി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങള്‍ സൗജന്യമായി അവരുടെ പൗരന്മാരെ സ്വദേശങ്ങളിലേക്ക് കൊണ്ടുപൊകുമ്പോൾ മൂന്ന് നാല് മാസം ജോലിയും വരുമാനവുമില്ലാതെ ദൈനംദിന ജീവിതം തന്നെ അനിശ്ചിതത്തിലായ പ്രവാസി സമൂഹത്തിൽ നിന്ന് വന്‍ തുക വാങ്ങി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വന്ദേ ഭാരത്‌ മിഷന്‍ പ്രവാസികളോടുള്ള ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിൽ സര്‍ക്കാറുകള്‍ പരാജപ്പെടുമ്പോഴാണ് അവരെ സംരക്ഷിക്കാന്‍ സാമൂഹിക സന്നദ്ധ സംഘടകള്‍ സാമൂഹിക സേവനത്തിന് ഇറങ്ങേണ്ടി വരുന്നത്. എന്നാൽ അത്തരം ശ്രമങ്ങൾക്ക് പോലും കൂച്ചുവിലങ്ങിടുന്ന സംസ്ഥാന സർക്കാരിന്റെ പ്രതിലോമ നിലപാട് തിരുത്താൻ സർക്കാർ തയ്യാറാകണം. ഗൾഫിൽ നിന്ന് വരുന്നവർ സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തി വരണം എന്നത് പ്രവാസികളോടുള്ള സർക്കാറിന്റെ കാപട്യം വെളിവാക്കുന്നതാണ്. സാമൂഹിക സംഘടനകൾ പ്രവാസികളെ സഹായിക്കുന്നതോടൊപ്പം തന്നെ നിയമ പോരാട്ടങ്ങളിലൂടെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രെട്ടറി മുഹമ്മദ് എറിയാട് സ്വാഗതവും മുഹമ്മദലി മലപ്പുറം നന്ദിയും പറഞ്ഞു. മീഡിയ സെക്രട്ടറി കെ. കെ. മുനീർ കോവിഡ് കാല പ്രവർത്തനങ്ങളും കാമ്പയിൻ പ്രവർത്തനങ്ങളും വിശദീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!