കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവര്‍ ഇന്ത്യന്‍ പൗരന്മാരാണ്. രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കബദ് ഫയര്‍ സ്റ്റേഷന് എതിര്‍വശത്തുള്ള റോഡിലായിരുന്നു സംഭവം.
അപകടത്തില്‍ പരിക്കേറ്റയാളെ അല്‍ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ സ്ഥിതി അതീവ ഗുരുതരാണെന്നാണ് അധികൃതര്‍ അറിയിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.