മലപ്പുറം: കേരളത്തില്‍ വീണ്ടും കോവിഡ് മരണം. മഞ്ചേരിയില്‍ ക്വാറന്റീനിലായിരിക്കെ മരിച്ച മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്. കഴിഞ്ഞ മാസം 29 ന് റിയാദില്‍ നിന്നെത്തിയ ഇദ്ദേഹം സ്വന്തം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പനി കൂടിയതിനെ തുടര്‍ന്ന് മുഹമ്മദിനെ ജൂലൈ 1ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു