bahrainvartha-official-logo
Search
Close this search box.

സ്വപ്ന സുരേഷല്ല, ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ളത് ബഹ്റൈൻ ഒ.ഐ.സി.സി പ്രവര്‍ത്തക ഷീജ നടരാജ്; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതി നൽകും

SHEEJA

കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനൊപ്പം ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന തരത്തില്‍ വ്യാജ പ്രചാരണം. വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ഒ.ഐ.സി.സി പ്രവര്‍ത്തക ഷീജ നടരാജിന്റെ ചിത്രമാണ്. സംഭവത്തില്‍ വ്യാജ പ്രചാരകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഷീജ നടരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി നില്‍ക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. 2016 മാര്‍ച്ച് മാസത്തില്‍ ബഹ്‌റൈനില്‍ ബഹുമാനപ്പെട്ട തങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം സന്ദര്‍ശിച്ച ഫോട്ടോ ആയിരുന്നു അതെന്നും ഷീജ ഫെയിസ്ബുക്കില്‍ കുറിച്ചു.

യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷെന്നാണ് അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍. സ്വപ്നയ്‌ക്കൊപ്പം രാഷ്ട്രീയ രംഗത്ത് പലരുമുണ്ടായിരുന്നുവെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള മിക്ക പ്രചാരണങ്ങളും വ്യാജമാണ്.

ഷീജ നടരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയരേ…ഞാന്‍ ഷീജ നടരാജ്. ബഹ്‌റൈനില്‍ ആണുള്ളത്. ഇവിടെ ഒ.ഐ.സി.സി ഉള്‍പ്പെടെ സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഞാനും ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി നില്‍ക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. 2016 മാര്‍ച്ച് മാസത്തില്‍ ബഹ്‌റൈനില്‍ ബഹുമാനപ്പെട്ട തങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം സന്ദര്‍ശിച്ച ഫോട്ടോ ആയിരുന്നു അത്. ഇപ്പൊള്‍ പലരും അത് പ്രചരിപ്പിക്കുന്നത്, എന്നെ സ്വപ്ന സുരേഷ് എന്ന് പറഞ്ഞാണ്. ഈ പ്രചരണം നടത്തുന്ന ആളുകളുടെ പേരില്‍ എനിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് അറിയിക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സരിത്തിന് ഉമ്മന്‍ചാണ്ടിയുമായി ബന്ധമുണ്ടെന്ന തരത്തില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ കെ.എസ്.യു നേതാവ് സച്ചിന്‍ മാത്യൂവും രംഗത്തെത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!