മനാമ: സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ നിന്നും വേദനാസംഹാരികള്‍ കടത്തിയ സംഘം അറസ്റ്റില്‍. രണ്ട് ജീവനക്കാരുള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഏതാണ്ട് വേദന സംഹാരികളായി ഉപയോഗിക്കുന്ന 60,000ത്തോളം പില്‍സ്(ഗുളിക) ആണ് ഇവരില്‍ നിന്ന് കണ്ടെടുത്തിരിക്കുന്നത്.
ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. രാജ്യത്തെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ നിന്നും മരുന്നുകള്‍ കടത്തിയത് പിന്നില്‍ ലഹരി മാഫിയാ സംഘമാണെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സൂചന.
ആന്റി കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറലാണ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതില്‍ രണ്ട് പേര്‍ എസ്എംസി ജീവനക്കാരാണെന്നും ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു.