bahrainvartha-official-logo
Search
Close this search box.

കേരളത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു; ഇന്ന് നാല് പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു

covid in india

കൊച്ചി: കേരളത്തില്‍ കോവിഡ് ബാധിച്ച് ഇന്ന് നാല് പേര്‍ കൂടി മരണപ്പെട്ടു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ (60), കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി പി.കെ കോയട്ടി, കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. കോവിഡ് മരണസംഖ്യ ഉയരുന്നത് സംസ്ഥാനത്ത് കൂടുതല്‍ ആശങ്ക വിതയ്ക്കുകയാണ്. ഇന്ന് മരണപ്പെട്ട വ്യക്തികള്‍ക്കെല്ലാം മറ്റു ഗുരുതര അസുഖങ്ങളുണ്ടായിരുന്നതായിട്ടാണ് ആശുപത്രികളില്‍ നിന്ന് ലഭ്യമാവുന്ന വിവരം.

അതേസമയം ഇന്നലെ കേരളത്തില്‍ 720 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 82 പേര്‍ വിദേശത്ത് നിന്ന് തിരികെയെത്തിയവരാണ്. 54 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. സമ്പര്‍ക്ക രോഗബാധതിരില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഉറവിടം വ്യക്തമാവാത്ത സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ആശങ്കയുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് 1,62,444 പേര്‍ നിരീക്ഷണത്തിലാണ്. 8277 പേര്‍ ആശുപത്രിയിലുണ്ട്. 987 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 8056 പേര്‍ ചികിത്സയിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!