bahrainvartha-official-logo
Search
Close this search box.

കോവിഡ് ബാധിച്ച് മരണപ്പെട്ട ബഹ്‌റൈന്‍ മലയാളികളുടെ കുടുംബങ്ങള്‍ക്കുള്ള കേരളീയ സമാജം ധനസഹായം വിതരണം ആരംഭിച്ചു

ba

മനാമ: കോവിഡ് ബാധിതരായി മരണപ്പെട്ട നിര്‍ധനരായ ബഹ്‌റൈന്‍ മലയാളികളുടെ കുടുംബത്തിനായ് കേരളീയ സമാജം പ്രഖ്യാപിച്ച ധന സഹായം വിതരണമാരംഭിച്ചു. ബഹ്‌റൈന്‍ പ്രവാസിയായിരുന്ന രാജീവിന്റെ കൂടുംബത്തിനാണ് ആദ്യമായി ധനസഹായം നല്‍കിയത്. ബഹ്‌റൈനില്‍ തൊഴിലെടുത്ത് വരുന്നതിനിടെയാണ് രാജീവ് കോവിഡ് ബാധിതനായി മരണപ്പെടുന്നത്. രാജീവിനും കോവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ട മറ്റു ബഹ്‌റൈന്‍ മലയാളികള്‍ക്കുള്ള ധന സഹായം കഴിഞ്ഞ ദിവസങ്ങളില്‍ കേരളീയ സമാജം വിതരണം ചെയ്തിട്ടുണ്ട്.

കേരളീയ സമാജത്തിന്റെ മരണാനന്തര ധനസഹായം കഴിഞ്ഞ ദിവസം വടകര എം.എല്‍.എ സി.കെ നാണു രാജീവന്റെ വീട്ടിലെത്തി കൈമാറി. രാജീവിന്റെ ഭാര്യ പ്രിയക്ക് ഒരു ലക്ഷം രൂപ കൈമാറിയതായി സമാജം പ്രസിഡന്റ് പി .വി. രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!