ബഹ്റൈൻ പ്രവാസി ചികിത്സയിലിരിക്കെ നാട്ടിൽ അന്തരിച്ചു

Screenshot_20190131_193102

ബഹ്‌റൈൻ പ്രവാസിയായ പത്തനംതിട്ട കോട്ടങ്ങൽ ചുങ്കപ്പാറ സ്വദേശി ഷാജി കാസിം (40) നാട്ടിൽ നിര്യാതനായി. കഴിഞ്ഞ ജൂലായ് മുതൽ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

സൈനസൈറ്റിസിന് ഓപ്പറേഷന് വേണ്ടിയാണ് നാട്ടിൽ പോയത്. നാട്ടിൽ സർജറി ചെയ്തുവെങ്കിലും അത് വിജയകരമായിരുന്നില്ല . ലങ്സിൽ അണുബാധ ഉണ്ടാവുകയും സീരിയസ് അവസ്ഥയിൽ ഈ ജനുവരി 24  മുതൽ മദ്രാസ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹറൈനിൽ ഐ ടി മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും ബഹറിനിൽ ജോലി ചെയ്തിരുന്നു. രണ്ട് കുട്ടികൾ ഉണ്ട്.

ഭീമമായ ചികിത്സാ ചിലവ് കാരണം ഈയിടെ നാട്ടിലെ സുഹൃത്തുക്കൾ സാമൂഹ്യമാധ്യമം വഴി സാമ്പത്തിക സഹായം സ്വീകരിച്ചു വരികയായിരുന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!