മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്റൈൻ അലുംനിയുടെ വാർഷിക ജനറൽ ബോഡി യോഗം 2026-27 വർഷത്തേക്കുള്ള പുതിയ അലുംനി യൂണിയൻ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. 2016-ൽ പ്രവർത്തനമാരംഭിച്ച കൂട്ടായ്മയുടെ പത്താം വാർഷിക വേളയിൽ 16 അംഗങ്ങളടങ്ങുന്ന പുതിയ യൂണിയനാണ് നേതൃത്വം നൽകുന്നത്. ഒരു കലാലയ യൂണിയന്റെ മാതൃകയിലുള്ള ഘടനയിലാണ് ബഹ്റൈനിലെ അലുംനി യൂണിയൻ പ്രവർത്തിക്കുന്നത്.
പുതിയ ഭാരവാഹികൾ:
-
ചെയർമാൻ: പ്രജി. വി
-
ജനറൽ സെക്രട്ടറി: രജിത ടി.കെ
-
വൈസ് ചെയർമാൻ: ഐശ്വര്യ ജഗദീഷ്
-
ജോയിന്റ് സെക്രട്ടറി: സരിത സജീഷ്
-
സോഷ്യൽ സർവീസ് കൗൺസിലർ: അരവിന്ദൻ എം
-
മെമ്പർഷിപ്പ് സർവീസ് കൗൺസിലർ: ജിതേഷ് എം.ആർ
-
ഫൈൻ ആർട്സ് സെക്രട്ടറി: ജിജു പൂളക്കൽ
-
ജനറൽ ക്യാപ്റ്റൻ: സുനിൽ ലോറൻസ്
-
മാഗസിൻ എഡിറ്റർ / റിപ്പോർട്ടർ: സിജേഷ് പി.കെ
-
യൂണിയൻ എക്സിക്യൂട്ടീവ് അംഗങ്ങൾ: ആശ സുനിൽ, പ്രിയേഷ് ഗംഗാധരൻ, ഹിഷാം കെ., ഷാജു കെ. നായർ, ബിജു സി., സിദ്ധാർഥ് കെ., പുണ്യ പി.
പ്രവാസലോകത്ത് ഒരു വെർച്വൽ ക്യാമ്പസ് ജനറൽ ബോഡിക്ക് ശേഷം ചേർന്ന ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഈ വർഷത്തെ പ്രവർത്തന കലണ്ടറിന് ഏകദേശ രൂപമായി. ഒരു കോളേജ് ക്യാമ്പസിലെ അന്തരീക്ഷം പ്രവാസലോകത്ത് പുനഃസൃഷ്ടിക്കുന്നതിന്റെ ഭാഗമായി യൂണിയൻ പ്രവർത്തനോദ്ഘാടനം, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ആർട്സ് ഡേ, ഓണാഘോഷം, സ്പോർട്സ് ഡേ, അലുംനി യൂണിയൻ ഡേ, ഫൺ ഡേ, വിനോദയാത്ര എന്നിവ സംഘടിപ്പിക്കും. കൂടാതെ, പൊതുസമൂഹത്തിനായി സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയുള്ള ചുരുങ്ങിയത് രണ്ട് പ്രധാന പരിപാടികളെങ്കിലും ഈ വർഷം നടത്താനും തീരുമാനിച്ചു.
പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഒരു ‘വെർച്വൽ ക്യാമ്പസ്’ സൃഷ്ടിച്ച് സൗഹൃദങ്ങളും കലാലയ ഓർമ്മകളും പുതുക്കുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്കും ഗുരുവായൂരപ്പൻ കോളേജ് ബഹ്റൈൻ അലുംനിയിൽ അംഗമാകുന്നതിനും +973 3435 3639, +973 6691 1311, +973 3928 8974, +973 3652 4953 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.








