ബഹ്റൈനിലെ പ്രാദേശിക കാർഷികോത്പന്നങ്ങൾക്ക് പ്രോത്സാഹനവുമായി ലുലു ‘ഫാർമേഴ്സ് മാർക്കറ്റ്’

മനാമ: സാറിലെ ലുലു ഹൈപ്പർമാർക്കറ്റ് ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റുമായി സഹകരിച്ചു കൊണ്ടുള്ള വിപണി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ – ബ്രിട്ടീഷ് അംബാസിഡർ ശ്രീ സിമോൺ മാർട്ടിൻ, പ്ലാൻറ് ഡയറക്ടർ ഡോ. ഹുസൈൻ ജവാദ് അൽ ലത്തീത് എന്നിവരുടെ സാന്നിധ്യത്തിൽ ബഹ്റൈനിലെ നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡവലപ്മെൻറ് സെക്രട്ടറി ജനറൽ ശെയ്ഖ മരിയം ബിൻത് ഇസ ഖലീഫ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

 

പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് വിപണിയിൽ പ്രാധാന്യം നൽകാൻ ലുലു ഹൈപ്പർമാർക്കറ്റ് എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ട്. പ്രാദേശികമായി നിർമ്മിച്ച പച്ചമരുന്നുകൾ, ഇലകൾ, സസ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് വിപണിയിൽ. ബഹ്റൈനി കർഷകർക്ക് ലുലു ഹൈപ്പർമാർക്കറ്റ് 50% പ്രമോഷൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രാദേശിക കാർഷിക വിളകളെ വിപണിയിലെത്തിക്കുക വഴി പ്രാദേശിക ഭക്ഷ്യവിഭവങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ കഴിയുമെന്ന് ലുലു ഗ്രൂപ്പ് വിശ്വസിക്കുന്നതായി ലുലു ഗ്രൂപ്പ് ഡയറക്ടർ ബോർഡ് മെമ്പർ ജുസേർ രൂപവാല പറഞ്ഞു.

വീഡിയോ:

ലുലു ഹൈപ്പർമാർക്കറ്റ് സാർ ബ്രാഞ്ചിൽ ആരംഭിച്ച ഫാർമേഴ്സ് മാർക്കറ്റ്Farmers market at Lulu Hypermarket Saar BranchThe market will consist of local farmer’s showcasing locally produced fruits ,Vegetables and other lines.The inauguration done by H.E Shaikha Maram bint Isa Al Khalifa Secretary General of the National initiative of Agricultural Development Kingdom of Bahrain.

Posted by ബഹ്റൈൻ വാർത്ത -Bahrain Vartha on Sunday, January 27, 2019